
അമ്പലപ്പുഴ: വിദ്യാരംഗം കലാ സാഹിത്യവേദി രണ്ട് ദിനങ്ങളിലായി നടത്തുന്ന ജില്ലാതല സർഗോത്സവത്തിന് പുന്നപ്ര എൻ. എസ് .എസ് യു.പി സ്ക്കുളിൽ തുടക്കമായി. എ .എം. ആരിഫ് എം. പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം .വി. പ്രിയ അദ്ധ്യക്ഷയായി . കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്ക്കാര ജേതാവ് ഗണേഷ് പുത്തൂർ മുഖ്യപ്രഭാഷണം നടത്തി.വിദ്യാരംഗം കലാ സാഹിത്യവേദി ജില്ലാ കോർഡിനേറ്റർ ശ്രീലേഖ മനോജ്, പുന്നപ്രസൗത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ. കെ. ബിജുമോൻ , സ്കൂൾ മാനേജർ ശശികുമാർ ചേക്കാത്ര, സ്ക്കൂൾ ഹെഡ്മിസ്ട്രസ് എ.ടി.ശ്രീലത,പി. ടി .എ പ്രസിഡന്റ് എ. സുധീർ പുന്നപ്ര, ബിനോയ് വർഗീസ്, നയനതാര , ആലപ്പുഴ ഉപജില്ലാ കോ ഓർഡിനേറ്റർ ആർ. ദീപ, എം. പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു.