ആലപ്പുഴ: ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷീരസഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കാണ് അർഹത. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, പ്രൊഫഷണൽ ബിരുദം എന്നീ തലങ്ങളിൽ പഠിക്കുന്നവരായിരിക്കണം.അപേക്ഷകർ 2022-23 അക്കാഡമിക് വർഷം പഠനം പൂർത്തീകരിച്ചതും 2023-24 വർഷം യോഗ്യത സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരുമായിരിക്കണം. പദ്ധതിയുടെ വിശദവിവരങ്ങളും അപേക്ഷയും www.kdfwf.orgg ൽ ലഭിക്കും. ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15.