മുഹമ്മ: നസ്രത്ത് കാർമ്മൽ ആശ്രമ ദൈവാലയത്തിൽ അവലോൽഭവ മാതാവിന്റെ തിരുനാൾ ആഘോഷം തുടങ്ങി. 10ന് സമാപിക്കും. ഏഴുവരെ ദിവസവും വൈകിട്ട് 5.30ന് ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന, കുടുംബ നവീകരണ ധ്യാനം എന്നിവ ഉണ്ടാകും. എട്ടിന് വൈകിട്ട് 5.30ന് ആഘോഷമായ ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം, ഒൻപതിന് രാവിലെ 10ന് വിശുദ്ധ കുർബാന, രോഗീ ശുശ്രൂഷ, കുമ്പസാരം, മുതിർന്നവരെ ആദരിക്കൽ, ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന, വേസ്പര , മുഹമ്മ ജംഗ്ഷൻ ചുറ്റി പ്രദക്ഷിണം. തിരുനാൾ ദിനമായ 10ന് രാവിലെ ആറിന് ദിവ്യബലി, പ്രസംഗം , 9.30ന് ആഘോഷമായ തിരുനാൾ.