ponnad

മുഹമ്മ : മണ്ണഞ്ചേരി പൊന്നാട് പെരുന്തുരുത്ത് കരി പാടശേഖരത്തിലെ പുഞ്ച കൃഷിയുടെ വിത ഉദ്ഘാടനം മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വി. അജിത്കുമാർ നിർവഹിച്ചു. മണ്ണഞ്ചേരി ബ്രാൻഡ് അരി മാർക്കറ്റിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അജിത് കുമാർ പറഞ്ഞു.

നെൽകൃഷിയ്ക്ക് ഉപയോഗിച്ചിരുന്ന വയലുകൾ നികത്തിയ സ്ഥിതിയിലാണ്. 200 ഏക്കറുണ്ടായിരുന്ന പാടശേഖരം ഇന്ന് 160 ഏക്കർ ആയി ചുരുങ്ങി. എന്നാൽ, പാടശേഖര സമിതി പ്രവർത്തനം തുടങ്ങിയതോടെ കർഷകരുടെ കൂട്ടായ്മ ശക്തമാക്കാനും സ്വന്തമായി സ്ഥലം, ഓഫീസ് മന്ദിരം എന്നിവ സ്വന്തമാക്കാനും കഴിഞ്ഞു. സമിതിയുടെ നേതൃത്വത്തിൽ നേട്ടങ്ങൾ കൊയ്യുന്നതിൽ അസൂയ പൂണ്ടവരാണ് സമിതിയെ കുറ്റപ്പെടുത്തുന്നതെന്നും പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത്, പി. എൻ. ദാസൻ,കെ.എസ്.ഹരിദാസ്,എൻ.വി.സുനിൽകുമാർ, അബ്ദുൾ ഖാദർ കുഞ്ഞ്, എസ്. സതീശൻ, കെ. എം. സുതൻ, വി. ജി. പ്രഭു, വി. പി. ചിദംബരൻ എന്നിവർ സംസാരിച്ചു.