photo

ആലപ്പുഴ: കുമാരനാശാന്റെ 150ാമത് ജന്മവാർഷികത്തോടനുബസിച്ച് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആർദ്റ അജിത്തിനെ എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ പടിഞ്ഞാറ് 3676ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് പി.ധർമ്മരാജൻ പൊന്നാട അണിയിച്ച് ആദരിച്ചു.ശാഖാ സെക്രട്ടറി പി.കെ.അജികുമാർ,പി.കെ.സോമൻ, പി.അജിത്ത്, പി.പി.പ്രസന്നകുമാർ,സൂര്യ ബൈജു, ശശീന്ദ്രൻ,സുതൻ,ടി.എം.വിനോദ്,സുജിത സുതൽ,പ്രമീള എന്നിവർ പങ്കെടുത്തു.