
ചേർത്തല: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ചേർത്തല ബി.ആർ.സിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ഇൻഫിനിറ്റോ ഇൻക്ലൂസീവ് കായികോത്സവത്തിന്റെ പ്രചരണാർത്ഥം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ജാഥ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകനായ ഷാജി മഞ്ജരി,
ടി.ഒ.സൽമോൻ,സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എ.കെ.ബീന എന്നിവർ സംസാരിച്ചു.