
ആലപ്പുഴ : കുടുംബശ്രീ ജില്ലാ മിഷന്റെയും മുഹമ്മ പഞ്ചായത്ത് 9, 10 വാർഡുകളിലെ എ.ഡി.എസുകളുടെയും നേതൃത്വത്തിൽ മുഹമ്മ കെ.പി മെമ്മോറിയൽ യു.പി സ്കൂളിൽ നടന്ന "തിരികെ സ്കൂളിലേക്ക് " ശ്രദ്ധേയമായി. ദേശീയ ഗാനാലാപനം, പ്രതിജ്ഞയെടുക്കൽ എന്നിവയും ഉണ്ടായിരുന്നു പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം.ചന്ദ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗം എം.എസ്.ലത, സി.ഡി.എസ് ചെയർ പേഴ്സൻ സ്മിത ബൈജു,, ബിനിമോൾ , നോബി, ഗിരിജ, രഞ്ജിനി, ഉദയ , ആര്യ എസ്.ശാന്തി, ബ്ളോക്ക് കോ - ഓർഡിനേറ്റർ ബബിത എന്നിവർ പ്രസംഗിച്ചു.