
കുട്ടനാട് : തലവടിയിൽ ഇരട്ടകളായ മക്കളെയും കൂട്ടി ജീവിതത്തോട് വിടപറഞ്ഞ ദമ്പതികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ചക്കുളം മൂലേപ്പറമ്പിൽ വീട്ടിൽ സുധാകരന്റെ മകൻ സുനു (36), ഭാര്യ സൗമ്യ (31) എന്നിവരാണ് മക്കളായ മൂന്നുവയസുള്ള ആദി,ആദിൽ എന്നിവരെ കൊലപ്പെടുത്തിയ ശേഷം വെള്ളിയാഴ്ച ജീവനൊടുക്കിയത്.
പോസ്റ്റുമോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നാലു മൃതദേഹങ്ങളും വെള്ളിയാഴ്ച വൈകിട്ടോടെ സുനുവിന്റെ വീടിനു സമീപമുള്ള കുടുംബവീട്ടിൽ എത്തിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലോടെ നാലു പേരുടെയും സംസ്കാരം ഒരുമിച്ച് നടന്നു.
രോഗവും സാമ്പത്തിക ബാദ്ധ്യതയും പിടിമുറുക്കിയതോടെയാണ് സുനുവും ഭാര്യ സൗമ്യയും ഇങ്ങനെയൊരു കടുംകൈ ചെയ്തത്.