champins-trophy

മാന്നാർ: പമ്പാനദിക്കരയുടെ ഇരുകരകളിലും തിങ്ങിനിറഞ്ഞ വള്ളംകളി പ്രേമികളുടെ ആവേരത്തി​മി​ർപ്പിൽ പാണ്ടനാട് നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തി​ൽ വീയപുരം ചുണ്ടൻ ജേതാക്കളായി. സി​.ബി​.എൽ മൂന്നാം സീസണിലെ 11-ാം മത്സരത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ ഫോട്ടോ ഫിനിഷിലൂടെയുള്ള വി​ജയം. അത്യന്തം വാശിയേറിയ മത്സരത്തിൽ യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനെ പരാജയപ്പെടുത്തിയാണ് വീയപുരം മിന്നും വിജയം നേടിയത്. പൊലീസ് ബോട്ട് ക്ലബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ മൂന്നാമതെത്തി. ഫൈനലിൽ തുടക്കം മുതൽ ഒപ്പത്തിനൊപ്പമാണ് മൂന്ന് വള്ളങ്ങളും തുഴഞ്ഞടുത്തത്. നവംബർ ഒമ്പതിന് കൊല്ലത്ത് പ്രസിഡന്റ് ബോട്ട് റേസി​ലാണ് സി.ബി.എല്ലി​ന്റെ ഈ സീസണി​ലെ ഫൈനൽ.