a

മാവേലിക്കര: ബുള്ളറ്റ് യാത്രികനായ യുവാവ് കെ.എസ്.ആർ.ടി.സി ബസി​നടി​യി​ൽപ്പെട്ട് മരിച്ചു. കല്ലുമല ഉമ്പർനാട് കെ.കെ.ആർ ഭവനത്തിൽ രാഘവൻ - അമ്മിണി ദമ്പതികളുടെ മകൻ അഭിലാഷ് (38) ആണ് മരിച്ചത്. തട്ടാരമ്പലം - മാവേലിക്കര റോഡിൽ പുളിമൂട് ജംഗ്ഷന് കിഴക്കു ഭാഗത്ത് ഇന്നലെ വൈകി​ട്ട് 7 മണിയോടെയായിരുന്നു അപകടം. ഹരിപ്പാട്ടെ പഴക്കടയിലെ ജീവനക്കാരനായ അഭിലാഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കി​ൽ പോകവേ, ആലപ്പുഴയിൽ നിന്ന് മാവേലിക്കരയിലേക്ക് പോവുകയായി​രുന്ന ഓർഡിനറി ബസി​നെ മറികടക്കുന്നതി​നിടെ ബസിന്റെ പിൻചക്രത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. മറ്റൊരു ഇരുചക്ര വാഹനത്തിൽ തട്ടിയാണ് അഭി​ലാഷ് ബസിനടിയിലേക്ക് വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിന്റെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയി​റങ്ങിയതി​നെത്തുടർന്ന് തത്ക്ഷണം മരിച്ചു. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിൽ. ഭാര്യ: ജിഷ. മക്കൾ: ആൽബിൻ, ഏബൽ.