
മാവേലിക്കര : അഖിലേന്ത്യ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് മാവേലിക്കര മറ്റം സെന്റ് ജോൺസ് സ്കൂളിലെ കായികാദ്ധ്യാപകൻ സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ അർഹനായി.
കായിക വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ പരിസ്ഥിതി രംഗത്തും നൽകിയ സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. 36 വർഷമായി മാവേലിക്കര മറ്റം സെന്റ് ജോൺസ് സ്കൂളിൽ അധ്യാപകനാണ്.
2012 -16ൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു. 2007 മുതൽ ജില്ലാ സ്പോർട്സ് കൗൺസിൽ അംഗമായും പ്രവർത്തിക്കുന്നു. നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, വടംവലി അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ജില്ലാ മൗണ്ട് നീയറിങ് അസോസിയേഷൻ സെക്രട്ടറി, സംസ്ഥാന ടെന്നീസ് അസോസിയേഷൻ ജോ.സെക്രട്ടറി, ജില്ലാ ടെന്നീ കൊയറ്റ് അസോസിയേഷൻ പ്രസിഡന്റ്, ദേശീയ കായിക വേദി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ്, കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ, കായിക അധ്യാപക സംഘടന ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും മികവ് തെളിയിച്ചു.
കാരക്കാട് നോർത്ത് ഗവൺമെന്റ് കെ.വി.എൽ.പി.എസ് ഹെഡ്മിസ്ട്രസ് മിനി സന്തോഷാണ് ഭാര്യ. മകൻ അമൽ സന്തോഷ് ജോസഫ് കുറിയന്നൂർ മാർത്തോമ ഹൈസ്കൂൾ അധ്യാപകനും മകൾ അലീന മറിയം സന്തോഷ് അദ്ധ്യാപക വിദ്യാർത്ഥിയുമാണ്., മരുമകൾ ബിൻസി ബേബി ജോൺ പുറമറ്റം ജി.വി.എച്ച്.എസ്.എസ് അധ്യാപികയാണ്.