ആലപ്പുഴ: മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ചിറപ്പ് ഉത്സവത്തിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും നഗരസഭയും പൊലീസും ആരംഭിച്ചു. മുല്ലയ്ക്കൽ ക്ഷേത്രത്തിൽ 17ചിറപ്പ് ആരംഭിച്ച് 27 വരെയും കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ 20ന് കൊടിയേറി 27ന് ആറാട്ടോടെ സമാപിക്കും. ചിറപ്പു നാളുകളിൽ ജനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും ആവശ്യമായ ക്രമീകരണം പൊലീസ് ഒരുക്കുന്നത്. ആഘോഷത്തിന് എത്തുന്നവർക്ക് വൈവിദ്ധ്യമാർന്ന കാർഷിക വിഭവങ്ങളുമായി എസ്.ഡി.വി ഗ്രൗണ്ടിൽ ഒരുക്കാറുള്ള ചിറപ്പ് ഉത്സവത്തിന് മാറ്റുകൂട്ടുന്ന കാർഷിക വ്യാവസായിക പ്രദർശനവും തുടർച്ചയായ മൂന്നാം തവണയും ഇക്കുറി ഉണ്ടാകില്ല. വഴിവാണിഭക്കാരാണ് മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് ഉത്സവ ദിവസങ്ങൾക്ക് മാറ്റുകൂട്ടുന്നത്. ഇവരുടെ കച്ചവട സ്റ്റാളുകൾ നിർമ്മിക്കുന്നതിനുള്ള ഫ്ളോട്ട് ലേലം നഗരസഭയും പൊതിവരുമത്ത് വകുപ്പും ആരംഭിച്ചു. ഷെഡ് നിർമ്മിച്ച് കച്ചവടം ചെയ്യുന്നതിന് നടപടികൾക്ക് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ അംഗീകാരം നൽകി. നഗരസഭയും പൊതുമരാമത്ത് വിഭാഗവും സംയുക്തമായി അടയാളപ്പെടുത്തിയ 165 പ്ലോട്ടുകളിലാണ് ലേലം. 39 പ്ലോട്ടുകൾ ലേലം ചെയ്തു. ശേഷിച്ച പ്ളോട്ടുകൾക്കായുള്ള തുടർ ലേലവും നടക്കും. താൽകാലിക ഷെഡുകൾ 31വരെ പ്രവർത്തിക്കുന്നതിനാണ് അനുമതി. ജൈവ ,അജൈവ മാലിന്യങ്ങൾ എല്ലാ ദിവസംനീക്കം ചെയ്യാൻ സാനിട്ടേഷൻ ഫീസ് ഈടാക്കി ക്രമീകരിക്കും. ഒരാൾക്ക് മൂന്ന് സ്ഥലങ്ങളിൽ കൂടുതൽ അനുവദിക്കേണ്ടന്നും ലേലം പിടിക്കുന്ന സ്ഥലങ്ങൾ കീഴ് വാടകയ്ക്ക് നൽകാൻ പാടുള്ളതല്ല.

.........

# പ്രദർശനം ഉണ്ടാവില്ല

മുല്ലയ്ക്കൽ- കിടങ്ങാംപറമ്പ് ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി ആലപ്പുഴ എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിൽ മൂന്നു പതിറ്റാണ്ടോളം നടത്തിയിരുന്ന കാർഷിക, വ്യാവസായിക പ്രദർശനം ഇക്കുറിയുണ്ടാവില്ല. നവകേരള സദസാണ് ഇത്തവണം പ്രദർശനത്തിന് തടസമായത്. സുനാമി, പ്രളയം, കൊവിഡ് കാലഘട്ടങ്ങളിലാണ് പ്രദർശനം വേണ്ടെന്നു വച്ചത്. 15ന് ശേഷം സ്റ്റാൾ തയ്യാറാക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് കണക്കുലെടുത്താണ് സംഘടകർ ചിറപ്പുമായി ബന്ധപ്പെട്ട പ്രദർശനം ഒഴിവാക്കിയത്. ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, കൃഷി വകുപ്പ്, എസ്.ഡി കോളേജ് ബോട്ടണി വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിൽ കാർഷിക, വ്യാവസായിക പ്രദർശനം സംഘടിപ്പിക്കുന്നത്.

.........

"മുൻ വർഷങ്ങളിലെ പോലെ വൺവേ സംവിധാനത്തോടെുള്ള ഗതാഗത നിയന്ത്രണവും കൂടുതൽ പൊലീസിനെ പകലും രാത്രിയുലും ഡ്യൂട്ടിക്ക് നിയമിക്കും. ഡിവൈ .എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ വ്യക്തമായ നിർദ്ദേശം ഉണ്ടാകും.

ട്രാഫിക് പൊലീസ്, ആലപ്പുഴ