
ആലപ്പുഴ : നൂറ്റാണ്ടുകളായി മലയാളികൾ പാടിപ്പതിഞ്ഞ ഈ അക്ഷരമാഹാത്മ്യത്തിന്റെ ദീപസ്തംഭങ്ങളാണ് നിലത്തെഴുത്ത് കളരികളെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു.
കളർകോട് 19 വർഷങ്ങളായി നടത്തിവരുന്ന ലതയുടെ നേതൃത്വത്തിലുള്ള തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ നിലത്തെഴുത്ത് കളരിയുടെ വാർഷിക സമ്മേളനം ആലപ്പുഴ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളരിയിൽ കായിക വിനോദങ്ങൾ, കലാപരിപാടികൾ , ഗണിത ശാസ്ത്ര പഠനം, യോഗ എന്നിവയും നടത്തുന്നു. ഒരു കലാ അക്കാഡമിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആർ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കളരി മുഖ്യ അദ്ധ്യാപിക ലത സ്വാഗതം പറഞ്ഞു, പി.ടി.എ ഭാരവാഹികൾ മുതിർന്ന ആശാട്ടിമാരായ സരോജിനി അമ്മ, സരസമ്മ, പറവൂർ പബ്ലിക് ലൈബ്രറി മുൻ സെക്രട്ടറി ഒ.ഷാജഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാഗേഷ് , ജി.സുധാകരനും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.