dgd

പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 3327-ാം നമ്പർ തേവർവട്ടം ശ്രീകുമാരനാശാൻ സ്മാരക ശാഖ, വനിത സംഘം, എസ്.ഡി.സി, അഹല്യ

ഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും പാണാവള്ളി മേഖല വൈസ് ചെയർമാൻ ടി.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.എം. സരസൻ അദ്ധ്യക്ഷനായി. പാണാവള്ളി മേഖല കൺവീനർ ബിജുദാസ് , മേഖല കമ്മറ്റിയംഗം പി.പി. ദിനദേവൻ, ശാഖ സെക്രട്ടറി എസ്.രാജേഷ്, വൈസ് പ്രസിഡന്റ് എം.ബാബു, വനിത സംഘം പാണാവള്ളി മേഖല വെെസ് പ്രസിഡന്റ് ബേബി ബാബു, എസ്.ഡി.സി. കൺവീനർ സിന്ധു ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.