ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസിന്റെ പ്രചരണാർത്ഥം 'നമുക്കു നടക്കാം നവ കേരളത്തിനൊപ്പം' എന്ന സന്ദേശമുയർത്തി ആലതുഴ ബീച്ചിൽ നടത്തം സംഘടിപ്പിച്ചു. ജില്ല കളക്ടർ ജോൺ വി.സാമുവൽ ഫ്ലാഗ് ഓഫ് ചെയ്തു. ബീച്ചിൽ നിന്ന് ആരംഭിച്ച് കോൺവെന്റ് സ്‌ക്വയർ, ശവക്കോട്ട പാലം, ബാപ്പു വൈദ്യർ ജംഗ്ഷൻ വഴി ആലപ്പുഴ ബീച്ചിൽ പ്രഭാത നടത്തം അവസാനിപ്പിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു നടത്തം സംഘടിപ്പിച്ചത്.