
അമ്പലപ്പുഴ: ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴയുടെ ചരിത്രത്തേയും സംസ്കാരത്തേയും തൊട്ടറിയാൻ ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പി. കെ. മെമ്മോറിയൽ ഗ്രന്ഥശാല, കരുമാടിക്കുട്ടൻ, തകഴി ശിവ ശങ്കരപ്പിള്ള സ്മൃതി മണ്ഡപം, സ്മാരകം എന്നിവിടങ്ങളിലൂടെ യായിരുന്നു ഹെറിറ്റേജ് വാക്ക്. കളർകോട് എസ് .ഡി കോളേജ്, ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, അമ്പലപ്പുഴ ഗവ.കോളേജ് എന്നിവിടങ്ങളിൽ നിന്നുളള വിദ്യാർത്ഥികളാണ് വാക്കിൽ പങ്കെടുത്തത്. കുഞ്ചൻ നമ്പ്യാർ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച യാത്ര എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു.സ്മാരക സമിതി ചെയർമാൻ പ്രൊഫ.എൻ. ഗോപിനാഥപിള്ള അദ്ധ്യക്ഷനായി. ഹരികുമാർ വാലേത്ത്, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എസ്. പ്രദീപ്, സുരേഷ് പയസ് നെറ്റോ, പ്രൊഫ. ഫെബി, പി .കെ. മെമ്മോറിയൽ ഗ്രന്ഥശാലാ പ്രസിഡന്റ് കെ. പി. കൃഷ്ണദാസ്, സെക്രട്ടറി എൻ. എസ്. ഗോപാലകൃഷ്ണൻ, അമ്പലപ്പുഴ സുരേഷ് വർമ്മ, ഗായത്രി എസ് കുമാർ എന്നിവർ പങ്കെടുത്തു. കെ.സുബിൻ സ്വാഗതം പറഞ്ഞു.