അമ്പലപ്പുഴ: നവകേരള സദസിന് പഞ്ചായത്ത്‌ ഫണ്ട്‌ അനുവദിക്കുന്നതിൽ വിയോജിപ്പ് . പുന്നപ്ര നവകേരള സദസിന് ഫണ്ട്‌ ചെലവാക്കുന്നതിൽ പുന്നപ്ര വടക്ക് പഞ്ചായത്ത്‌ കമ്മിറ്റിയിൽ ബി.ജെ.പി അംഗങ്ങൾ വിയോജിപ്പ് രേഖപെടുത്തി. ക്ഷേമപെൻഷനുകൾ, തെരുവ് വിളക്കിന്റെ അറ്റകുറ്റ പണികൾ ഉൾപ്പെടെ മുടങ്ങുമ്പോൾ തനത് ഫണ്ടിൽ നിന്ന് നവകേരള സദസിന് ഫണ്ട്‌ ചെലവഴിക്കുന്നതിനാണ് പ്രതിഷേധം അറിയിച്ചതെന്ന് ബി.ജെ.പി പാർലമെന്റ പാർട്ടി ലീഡർ രജിത്ത് രാമചന്ദ്രൻ പറഞ്ഞു.