
മാരാരിക്കുളം: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കലവൂർ എൻ.ഗോപിനാഥ് മെമ്മോറിയൽ സ്റ്റേഡിയത്തിൽ വച്ച് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കായികോത്സവം സംഘടിപ്പിച്ചു.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. മാരാരിക്കുളം സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത,വൈസ് പ്രസിഡന്റ് പി.സജി,പഞ്ചായത്ത് അംഗം സുമ ശിവദാസ്,കെ.സുധ, ചേർത്തല ബി.പി.സി സൽമോൽ ടി.ഒ, ഓട്ടിസം സെന്റർ പി.ടി.എ പ്രസിഡന്റ് ദീപു കാട്ടൂർ, വി.കെ.ജിഷ,ഇ.ഡി.മേരിദയ,ടി.ജി.അനില,എൻ.ശ്രീകുമാർ,കെ.എ.മേരി എന്നിവർ സംസാരിച്ചു.