ph

കായംകുളം: കണ്ടല്ലൂരിൽ ചിത്രജ്യോതി ആർട്ട് ഗലേറിയ എൻ.സി.സി മേധാവി മേജർ ജനറൽ ജെ.എസ് മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അംബുജാക്ഷി അദ്ധ്യക്ഷത വഹിച്ചു.

കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീ കൃഷ്ണൻ ഗായകൻ സുരേഷ് കണ്ടല്ലൂരിനെയും സിനിമാതാരം സൂര്യകിരണിനെയും ആദരിച്ചു. ശ്യാമപ്രകാശ് ആർട്ട്‌ ഗ്യാലറിക്ക് "ചിത്രജ്യോതി ആർട്ട്‌ " എന്ന് നാമകരണം ചെയ്തു. ചേപ്പാട് രാജേന്ദ്രൻ ലോഗോ പ്രകാശിപ്പിച്ചു.

കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല,ഡോ.അക്ഷയ് വി.ആർ, ജെമി തോമസ്, ടി.കെ ഇന്ദ്രജിത്ത്,കേണൽ രാഹുൽ ഘോഷ്,കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി,എ.വി തോമസ്, എസ്.സതിയമ്മ,കെ.ശാന്ത, ഗോൾഡി ഗൗതം തുടങ്ങിയവർ പങ്കെടുത്തു. ജ്യോതി നാരായണൻ സ്വാഗതവും ചിത്രാ ജ്യോതി നന്ദിയും പറഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഗാലറിയിൽ ചിത്രകലയോട് ആഭിമുഖ്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകും.