കായംകുളം:എസ്.എൻ.ഡി.പി യോഗം പുള്ളിക്കണക്ക് 309,6459-ാം നമ്പർശാഖാ യോഗങ്ങളുടെ സംയുക്ത അഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവ പ്രതിഷ്ഠ വാർഷികം ആഘോഷിച്ചു. ശാഖാ യോഗം പ്രസിഡന്റ് കെ.വി.രജികുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് മുഖ്യ പ്രഭാഷണം നടത്തി .പനയ്ക്കൽ ദേവരാജൻ, സൗദാമിനി രാധാകൃഷ്ണൻ, ജലേശ്വരി രാജു, ലിജോ രാജ്, ബി. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.