
ചാരുംമൂട് : പാലമേലിൽ മലയിടിച്ചുള്ള മണ്ണെടുപ്പിനെതിരെയുള്ള സമരസമിതിയുടെ രാപ്പകൽ സമരം ഇന്ന് 8-ാം ദിവസത്തിലേക്ക് കടന്നു. പഞ്ചായത്ത് വാർഡുകളിൽ ഇന്നലെ ഭവന സന്ദർശനവും ധനസമാഹരണവും നടന്നു. പ്രത്യക്ഷ സമരത്തോടൊപ്പം നിയമപരമായി മുന്നോട്ടു പോകുന്നതിനാണ് ധനസമാഹരണം കൂടി ആവശ്യമായി വന്നിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, സമരസമിതി ചെയർമാൻ മനോജ് സി.ശേവർ , കൺവീനർ എന്നിവർ പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം അനുശിവനായിരുന്നു ഇന്നലെ സമരത്തിന് നേതൃത്വം കൊടുത്തത്. സമരത്തിന് ഐക്യദാർഢ്യവുമായി പുരോഗമന കലാസാഹിത്യ സംഘം ചാരുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായെത്തി സമരക്കാർക്കൊപ്പം ചേർന്നു. ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം, ഏരിയ സെക്രട്ടറി , വള്ളികുന്നം രാജേന്ദ്രൻ , അഡ്വ.സഫിയ സുധീർ, പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. റാന്നി എം.എൽ.എ പി.എൻ. പ്രമോദ് നാരായൺ സമരക്കാരെ സന്ദർശിച്ചു. യുവമോർച്ച നേതാവ് ജയന്റെ നേതൃത്വത്തിലാണ് ഇന്ന് സമരം നടക്കുന്നത്.