
അമ്പലപ്പുഴ: സമഗ്ര ശിക്ഷാ കേരള അമ്പലപ്പുഴ ബി.ആർ.സി യുടെ നേതൃത്വത്തിൽ ഉപജില്ലയിലെ 60 ഭിന്നശേഷി കുട്ടികളെയും, രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ഇൻക്ലൂസീവ് കായിക മേള വണ്ടാനം ഫസ്റ്റ് ഇന്നിംഗ്സ് ടർഫിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുറക്കാട് എസ്.എൻ.എം എച്ച്.എച്ച് കായികാദ്ധ്യാപകൻ അജിത്ത്, ഫിസിക്കലി ചലഞ്ചഡ് കേരള ക്രിക്കറ്റ് ടീമംഗം അർജുൻ ലൈജു എന്നിവരെ ആദരിച്ചു.