മാന്നാർ: 16ന് ചെങ്ങന്നൂരിൽ നടക്കുന്ന നവകേരള സദസിനു മുന്നോടിയായി ചെങ്ങന്നൂർ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന സെമിനാറുകളുടെ ഭാഗമായി ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ ഇന്ന് രാവിലെ 9.30 ന് കൃഷിയും അനുബന്ധ മേഖലകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ചെന്നിത്തല മഹാത്മാ പബ്ളിക് സ്കൂളിൽ നടക്കുന്ന സെമിനാർ മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പ്ലാനിംഗ് ബോർഡ് അംഗം ആർ.രാംകുമാർ മോഡറേറ്റർ ആയിരിക്കും. ബെന്നി വില്യം, എം.പി സുഭാഷ്, ഡോ.തോമസ് മാത്യു, ഡോ.എസ്.സന്തോഷ്, അനിൽകുമാർ.വി, പി.സി ഹരികുമാർ, കെ.നാരായണപിള്ള, ജി.ഹരികുമാർ, വിജയകുമാർ കണ്ണങ്കര എന്നിവർ സംസാരിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രദീപ് സ്വാഗതവും സ്ഥിരം സമിതി അദ്ധ്യക്ഷൻ ദിപു പടകത്തിൽ നന്ദിയും പറയും.