sdfsd

പൂച്ചാക്കൽ : അങ്കണവാടി ജീവനക്കാർ, തൈക്കാട്ടുശേരി ബ്ലോക്ക് ഐ.സി.ഡി.എസ് ഓഫീസിനു മുമ്പിൽ നിൽപ്പുസമരം സംഘടിപ്പിച്ചു.കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ സമരം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു ) ഏരിയാ പ്രസിഡന്റ് യു.സലില അദ്ധ്യക്ഷയായി. ഏരിയാ സെക്രട്ടറി ഡി.തിലകമ്മ, സുമ ജയചന്ദ്രൻ , ടി.എൻ.നരേന്ദ്രൻ എന്നിവർ സംസാരിച്ചു.