മാവേലിക്കര: കേരള ടെക്സ്റ്റൈൽസ് ആൻഡി ഗാർമെന്റ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ മാവേലിക്കര മേഖല സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജനാർദ്ദനൻ റഡിയാർ അദ്ധ്യക്ഷനായി. മാവേലിക്കര നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിവർഗീസ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മേഖല സെക്രട്ടറി ഫിലിപ്പ്.ജെ.കടവിൽ, രാജൻ ഡ്രീംസ്, മാജാ വർണമാലിക എന്നിവർ സംസാരിച്ചു.