ആലപ്പുഴ: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയത്തിൽ ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ ആലപ്പുഴ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. മധുര പലഹാര വിതരണവും വാദ്യഘോഷങ്ങളും പടക്കം പൊട്ടിച്ചും പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചുക്കൊണ്ട് മണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളിൽ നിരവധി വിജയഹ്ലാദ പ്രകടനങ്ങൾ നടന്നു.ടൗണിൽ നടന്ന വിജയഹ്ലാദ പ്രകടനത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, സെക്രട്ടറി ജി.വിനോദ്കുമാർ, നേതാക്കളായ ആർ.കണ്ണൻ, വി.ബാബുരാജ്, ജി.ഹരിനാരായണൻ, എൻ.ഡി.കൈലാസ്, എസ്.സുമേഷ്, എസ്.അജയകുമാർ, സന്ധ്യാസുരേഷ്, എസ്.ഹരികൃഷ്ണൻ, ആർ.സുമ, മനു ഉപേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.