എരമല്ലൂർ: അഷ്ടബന്ധ നവീകരണ സഹസ്ര കലശം എരമല്ലൂർ പൈങ്ങാകുളം ക്ഷേത്രത്തിൽ സംഘാടക സമിതി രൂപീകരിച്ചു.
എരമല്ലൂർ 804-ാം നമ്പർ എൻ.എസ്.എസ് കരയോഗം വക പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശരൂപീകരണയോഗം ക്ഷേത്രം പ്രസിഡന്റ് സുരേന്ദ്രനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്നു.സംഘാടകസമിതി ജനറൽ കൺവീനർ ബിപിൻ പാർവ്വണം, പബ്ലിസിറ്റി കൺവീനർ ആർ.ജയരാമൻ , ഫിനാൻസ് കമ്മിറ്റി കൺവീനർ രാമചന്ദ്രൻനായർ. , ഫുഡ് കമ്മിറ്റി കൺവീനർ സത്യപാൽ എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റിയുടെ രൂപീകരണം നടന്നു. ക്ഷേത്രം സെക്രട്ടറി.കെ.ഉണ്ണികൃഷ്ണൻ.സ്വാഗതവും കരയോഗം സെക്രട്ടറി പി.പി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.2024 ഏപ്രിൽ 10 മുതൽ 15 വരെയാണ് സഹസ്ര കലശാഭിഷേകം ചടങ്ങുകൾ നടക്കുക.