rvsmhss

ഓച്ചിറ: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പ്രയാർ ആർ.വി.എസ്.എം.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം, എൻ.സി. സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ സന്ദേശറാലി നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ജി.ജയശ്രീ, പി.ടി.എ പ്രസിഡന്റ് കെ.ആർ.വത്സൻ, എൻ. സി. സി എ എൻ ഒ അഞ്ജലി. വി, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മീര ശ്രീകുമാർ, ഹയർ സെക്കൻഡറി അദ്ധ്യാപകരായ ഷീജ കെ.കുര്യൻ, കിരൺ അരവിന്ദ്, ലക്ഷ്മി, പി. ടി. എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്. അബ്ദുൾ വാഹിദ്, എം.കെ.വിനീത് കുമാർ, പ്രദീപ് ജി തുടങ്ങിയവർ നേതൃത്വം നൽകി.