
കായംകുളം : കാനഡയിൽ മരിച്ച വിക്ടോറിയ യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി കായംകുളം ചിറക്കടവം സിത്താരയിൽ ബെന്യാമിന്റെ (19) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 9ന് വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചക്ക് 12ന് മാതാവിനെ അടക്കം ചെയ്ത കായംകുളം മുഹിയിദ്ദീൻ പള്ളി അങ്കണത്തിൽ കബറടക്കം നടക്കും.
ബെന്യാമിൻ മരിച്ചതറിഞ്ഞ് മാതാവായ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ.മെഹറുന്നിസ (53) കിടപ്പുമുറിയിൽ ജീവനൊടുക്കിയിരുന്നു. ടൊറന്റോയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ബെന്യാമിൻ (19) കഴിഞ്ഞ മാസം മരിച്ചതായാണ് വിവരം ലഭിച്ചത്. പിതാവ്: റിട്ട.പ്രോസിക്യൂഷൻ ഡയറക്ടർ അഡ്വ.ഷഫീഖ് റഹ്മാൻ. സഹോദരൻ: പാലക്കാട് കരുണ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥി ഫാരിസ്.