hj

ആലപ്പുഴ: കുടുംബാസൂത്രണ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പിന്റെയും,ആരോഗ്യ കേരളത്തിന്റെയും വനിതാ ശിശു ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നോസ്‌കാൽപ്പൽ വാസക്ടമി (എൻ.എസ്.വി) പക്ഷാചരണവും ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിന് മുന്നോടിയായുള്ളള്ള ബോധവൽക്കരണ പരിപാടിക്ക് ഡോ.പത്മകുമാർ നേതൃത്വം നൽകി. വനിതാ ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ബീന ഉദ്ഘാടനം നിർവഹിച്ചു. ജില്ല ആർ.സി.എച്ച് ഓഫീസർ ഡോ.പാർവതി മുഖ്യാതിഥിയായി. നഴ്‌സിംഗ് സൂപ്രണ്ട് ശ്രീദേവി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഫോൺ: 7012926433