
ആലപ്പുഴ : സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി മാസാചാരണം ഡിസംബർ 31വരെ നടക്കും.
ഇതിന്റെ ഭാഗമായി തിരുവമ്പാടി ക്യാബിനറ്റ് സ്പോർട്സ് സിറ്റിയിൽ നടന്ന കായികോത്സവത്തിന്റെ ഉദ്ഘാടനം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു നിർവഹിച്ചു. ബ്ലോക്ക് പ്രൊജക്ട് ഓഫീസർ സന്ദീപ് ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.പ്രേം, ട്രെയിനർ നവാസ്, ഷനിത എന്നിവർ സംസാരിച്ചു.