ചേർത്തല: കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചേർത്തല സബ് ഓഫീസിന്റെ പരിധിയിലുള്ള അരൂക്കുറ്റി,പെരുമ്പളം ഗ്രാമപഞ്ചായത്തുകളിലെ കയർ തൊഴിലാളികൾക്ക് ക്ഷേമനിധി വിഹിതം കുടിശിക വരുത്താതെ അടയ്ക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി പഞ്ചായത്ത് ഓഫീസുകളിൽ ക്യാമ്പ് നടത്തും. ഇതുവരെ ആധാർ കാർഡ്,ബാങ്ക് അക്കൗണ്ട്,റേഷൻ കാർഡ് എന്നിവ ഹാജരാകാത്ത 60 വയസ് പൂർത്തിയാകാത്തവർ ക്യാമ്പുകളിൽഹാജരാക്കണം. അരൂക്കുറ്റിയിൽ 7നും പെരുമ്പളത്ത് 8നും ക്യാമ്പ് നടക്കുമെന്ന് സബ് ഓഫീസർ അറിയിച്ചു.