
ചേപ്പാട്: ചേപ്പാട് കിഴക്ക് 1064 -ാം നമ്പർ എൻ. എസ്. എസ് കരയോഗം കുടുംബ സംഗമം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ പിള്ള കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കൂടാതെ കരയോഗത്തിന്റെ മുൻകാല പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ആദരിക്കുകയും ചെയ്തു. കരയോഗം പ്രസിഡന്റ് ശങ്കരൻ നായർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.വി.വിജുലാൽ മുഖ്യപ്രഭാഷണം നടത്തി. പ്രതിഭ പുരസ്കാരവും വിതരണം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. സന്തോഷ് കുമാർ സ്‌കോളർഷിപ്പ്, എൻഡോവ്മെന്റ് വിതരണം നടത്തി. താലൂക്ക് യൂണിയൻ ഇൻസ്‌പെക്ടർ എൻ.രാജ്‌നാഥ് ചികിത്സാ ധനസഹായ വിതരണം നടത്തി. മുതിർന്ന കരയോഗ അംഗങ്ങളെ ശങ്കരൻ നായർ ആദരിച്ചു. കരയോഗം സെക്രട്ടറി എസ്. ഹരീഷ് കുമാർ, ജി. ശ്രീഹരി,രാധാകൃഷ്ണപിള്ള, വിജയകുമാര കുറുപ്പ്, രാജൻ പിള്ള രഞ്ജിത്ത്. ആർ.നായർ, കെ.ബി.സതീഷ് കുമാർ, ജയശ്രീ, സംഗീത ഉണ്ണികൃഷ്ണൻ, രഞ്ജിനി,വത്സലാദേവി എന്നിവർ സംസാരിച്ചു.