padm

ആലപ്പുഴ: നവകേരള സദസിനു മുന്നോടിയായി അമ്പലപ്പുഴ മണ്ഡലത്തിൽ 'പൊതുജനാരോഗ്യം; കേരള മാതൃക' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. എച്ച്.സലാം എം.എൽ.എ പങ്കെടുത്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. ഡോ.സാബു സുഗതൻ, ഡോ.വി.ജി.അനുപമ, ഡോ.കെ.കെ.ദീപ്തി, ഡോ.കോശി സി.പണിക്കർ, ഡോ.വൈശാഖ് മോഹൻ തുടങ്ങിവർ വിഷയാവതരണം നടത്തി.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, എ.എസ്.സുദർശനൻ, ആർ.ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.