
മകൾക്ക് ഗുരുതര പരിക്ക്
അമ്പലപ്പുഴ : ദേശീയപാതയിൽ ബസ് കാത്തുനിന്ന വൃദ്ധ ലോറി ഇടിച്ചു മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ശംഖുംമുഖം തൈവിളാകം കണ്ണാന്തറയിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ കാർമ്മൽ (85)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൾ ഹയിസിലിനെ (52) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് കലവൂരിലെ കൃപാസനം പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ 20 സംഘത്തിലെ അംഗങ്ങളായ ഇരുവരും തങ്ങൾ വന്ന ബസ് കാത്ത് ഇന്നലെ പുലർച്ചെ റോഡരികിൽ
നിൽക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു . ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിലെത്തിക്കും മുമ്പ് കാർമ്മൽ മരിച്ചു. ഹയിസിലിന്റെ
ഇടതുകൈപ്പത്തി അറ്റുപോയി. ഇടതുമുട്ടിന് പരിക്കേൽക്കുകയും 6 വാരിയെല്ലുകൾ പൊട്ടുകയും ചെയ്തു. കാർമ്മലിന്റെ മറ്റുമക്കൾ: ലില്ലി, ക്ലീറ്റസ്, മേരിക്കുട്ടി, ജസ്റ്റിൻ, മെഡോണ. മരുമക്കൾ: ജോസഫ്, ത്രേസി, വിശ്വനാഥൻ, ലീല, ഡോൺ ബോസ്കോ, ജേക്കബ് മാത്യു.