
ആലപ്പുഴ: സമ്മറി റിവിഷൻ 2024നോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് എസ്.ഡി.കോളേജിലും 11.30ന് സെന്റ് ജോസഫ് കോളേജിലും വോട്ട് വർത്തമാനം നടത്തും. ജനാധിപത്യ പ്രക്രിയയിൽ യുവ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായാണ് പരിപാടി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. 17 വയസ്സ് പൂർത്തിയായർക്ക് രേഖകൾ സഹിതം (പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ, ആധാർ കാർഡ്, വിലാസവും വയസും തെളിയിക്കുന്ന രേഖകൾ, കുടുംബത്തിലെ ആരുടെയെങ്കിലും വോട്ടർ ഐ.ഡി) നേരിട്ടെത്തി പേര് ചേർക്കാം.