ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിൽ ഇന്ന് 'സ്ത്രീകളും കുട്ടികളും; നിയമസുരക്ഷാ സംവിധാനങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് രണ്ടിന് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ.സബിത ബീഗം ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ല പഞ്ചായത്തംഗം ഗീത ബാബു, പുന്നപ്ര വടക്ക് പഞ്ചായത്ത് അംഗം അജിത ശശി തുടങ്ങിയവർ പങ്കെടുക്കും.