
ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ട് കുട്ടനാട് പാക്കേജ്- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. തോമസ്.കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു അദ്ധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോർഡ് അംഗം ഡോ.രാം കുമാർ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ശ്രീകുമാർ, ടി.കെ.തങ്കച്ചൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.