bsj

ഹരിപ്പാട്: അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്രസിഡന്റ്‌ ബിനു പൊന്നൻ ക്യാപ്ടനായി നടന്ന തിരയിളക്കം തീരദേശ പദയാത്ര വലിയഴീക്കലിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ്‌ ഉദ്ഘടാനം ചെയ്തു. ആറാട്ടുപുഴ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ജി.എസ് സജീവൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ ബബിത ജയൻ, പട്ടണക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാസ്മിൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ പി. അശോകൻ, വൈസ് പ്രസിഡന്റ്‌ കെ.എ ലത്തീഫ്, ഭാരവാഹികളായ അഡോൾ സി. മൊറയിൽ, ജെയിംസ് ചിങ്കുതറ, എ.ആർ കണ്ണൻ, ആർ. രാജപ്രിയൻ, ബാബു ആന്റണി, വരുൺ ആലപ്പാട്, എൻ.വി.വിജയൻ, അനൂബ്, നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കുട്ടൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ശ്യാംകുമാർ, എസ്.അജിത തുടങ്ങിയവർ സംസാരിച്ചു.