ഹരിപ്പാട്: കേരള പ്രവാസി സംഘം ഹരിപ്പാട് ഏരിയ കൺവെൻഷൻ കാർത്തിക വിദ്യാനകേതനിൽ ജില്ലാ പ്രസിഡന്റ് പി.ടി.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അജയകുമാർ, ജില്ല എക്സിക്യൂട്ടീവ് അംഗം സൈമൺ അബ്രഹാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജു മോഹൻ, ടി.കെ.കൃഷ്ണലാൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഡി.സലീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കൺവെൻഷൻ പ്രസിഡന്റായി വിജയകുമാറിനെയും വൈസ് പ്രസിഡന്റുമാരായി ഗീത രാമചന്ദ്രൻ, ബെന്നി വർഗീസ്, ലാൽ വർഗീസ് എന്നിവരെയും സെക്രട്ടറിയായി ബിജു മോഹനനെയും ജോയിന്റ് സെക്രട്ടറിമാരായി രാജേഷ് പള്ളിപ്പാട്,പ്രഭാത് ജി പണിക്കർ, രതീഷ് രാജേന്ദ്രൻ എന്നിവരെയും ട്രഷററായി ദയാനന്ദനെയും തിരഞ്ഞെടുത്തു.