
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം 372-ാം നമ്പർ കുന്നങ്കരി ശാഖ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡോ.പല്പു അനുസ്മരണ സമ്മേളനത്തിന് ശാഖായോഗം പ്രസിഡന്റ് എം.സോമൻ കൽപ്പന ഭദ്രദീപം കൊളുത്തി നവതി സന്ദേശം നൽകി. ശാഖ സെക്രട്ടറി ബി.റെജി കരുമാലിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റ് ചെയർപേഴ്സൺ റാണി കമലാസനൻ തെക്കേമുത്തേരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.ബി.മോഹനൻ തയ്യിൽ, വൈദിക സമിതി താലൂക്ക് പ്രസിഡന്റ് എം.കെ.കമലാസനൻ ശാന്തി തെക്കേമൂത്തേരിൽ , വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് രമ്യാ സന്തോഷ് തെക്കേമുറി, യൂത്ത് മൂവ്മെന്റ് യൂണിറ്റ് സെക്രട്ടറി അശ്വിൻ കൃഷ്ണ കൊടിയന്ത്ര, ഡോ. പല്പു സ്മാരക കുടുംബ യൂണിറ്റ് കൺവീനർ ഉഷാമോഹനൻ തയ്യിൽ, ആദിത്യ ജയപ്രകാശ് കിഴക്കേകുറ്റ് എന്നിവർ പ്രസംഗിച്ചു.ശാഖാ പ്രതിനിധി എൻ.ഹരിദാസ് കുന്നംപള്ളി സ്വാഗതവും കുടുംബ യൂണിറ്റ് ജോയിന്റ് കൺവീനർ ദിവ്യാഷിബു കിഴക്കേടം നന്ദി പറഞ്ഞു.