കായംകുളം : നിർദ്ധന കുടുംബാംഗമായ കാൻസർ രോഗബാധിതയുടെ ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിനായി ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 8 വരെ കരീലക്കുളങ്ങര ജംഗ്ഷനിൽ നാരങ്ങാവെള്ള ചലഞ്ച് നടത്തും.
പത്തിയൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കേളംപറമ്പിൽ വീട്ടിൽ തങ്കമ്മ (50) യുടെചികിത്സയ്ക്ക് വേണ്ടിയാണ് കരീലകുളങ്ങരയിലെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ചലഞ്ച്. രണ്ട് വർഷം മുമ്പ് തിരുവനന്തപുരം ആർ.സി.സിയിലെ പരിശോധനയിലാണ് തങ്കമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചത്. പതിനൊന്ന് വർഷമായി പത്തിയൂരിൽ കശുർണ്ടി തൊഴിലാളി ആയിരുന്നു. മൂത്ത സഹോദരിയും കാൻസർ ബാധിതയാണ്. ഭർത്താവ് രാജൻ മറ്റ് പല രോഗങ്ങൾ കാരണം കൂലിപ്പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. മക്കളില്ലാത്ത തങ്കമ്മ -രാജൻ ദമ്പതികൾക്ക് ഭക്ഷണത്തിനും മരുന്നിനും സഹായം നൽകുന്നത് അയൽവാസികളും ഓട്ടോറിക്ഷാ തൊഴിലാളികളുമാണ്. പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇവർക്ക് ലഭിക്കുന്നതുമില്ല. ചികിത്സാ സഹായത്തിനായി കെ.തങ്കമ്മയുടെ പേരിൽ കാനറ ബാങ്ക് കരീലക്കുളങ്ങര ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ : 1699101O26943.ഐ.എഫ്.സി : CNRB OOO1699. MICR code: 6900 15103. ഫോൺ: 8606204370.