
ഹരിപ്പാട്: സ്നേഹമാണ് ദൈവം, സ്നേഹംക്കൊണ്ട് നമുക്ക് ലോകം പിടിച്ചടക്കാമെന്ന് മലങ്കര സുറിയാനി കത്തോലിക്ക സഭ മാവേലിക്കര രൂപതാദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി പറഞ്ഞു. കാട്ടിൽ മാർക്കറ്റിലെ വാഗ്ഭടാനന്ദ വായനശാലയുടെ ആഭിമുഖ്യത്തിൽ “ഉജ്ജ്വല ബാല്യം” പുരസ്‌കാര ജേതാവ് അമൃത വർഷിണിയെ അനുമോദിക്കാൻ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുമുഖ പ്രതിഭകളായ അനുഗ്രഹ എസ്.ദിലീപ്, എസ്. പി ദേവാനന്ദ്, തൃഷ്ണ ആർ.വേണു , ഋഷി.എസ്, അഞ്ജന, അനുശ്രീ, അമേയ കെ. എസ്, അനുഗ്രഹ ആർ. കലൂജ്, ആരാധ്യ, ആഭിരൂപ്, നിമിഷ ജെ. പി, ദേവിത ലിനോജ്, നിയ, ആരാധ്യ, ഗൗരിനന്ദ, അനുശ്രീ, ശിവാനി, നിഹാര ആർ. സുധി, അഭിത.ആർ, ശ്രേയ.എസ്, ദേവിക, അരുണിമ സജിത്ത്, ദേവനന്ദ.എ , സ്വരവിദ്യ. എസ്, അനന്യ.എസ്, അനശ്വര.എസ്, നീരജ്. ബി.മഹേഷ്, അഭിമന്യു.ജി, അനഘ കൃഷ്ണ, നീരജ.എസ്, വിപഞ്ചിക.എസ്, അഭിദേവ്.ആർ, കെൽവിൻ.ആർ കലൂജ്, ആര്യൻ, അതുല്യ ദേവി എന്നിവരെയും യോഗത്തിൽ അനുമോദിച്ചു. വാഗ്ഭടാനന്ദ വായനശാല പ്രസിഡന്റ്ഡി.രഘു അദ്ധ്യക്ഷനായി. ആത്മവിദ്യാ സംഘം ഗവ. എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് അജിത. ആർ, കെ. രാജേന്ദ്രൻ, രതീഷ് കുമാർ.എൻ, ആശ ഷിബു തുടങ്ങിയവർ സംസാരിച്ചു.