ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ അറവുകാട് 734ാം നമ്പർ ശാഖയിലെ ചതയദിന ഗുരുപൂജ വാർഷികാഘോഷം വിവിധ ചടങ്ങുകളോടെ 8,9,10 തിയതികളിൽ നടക്കും. 8ന് വൈകിട്ട് 3.30ന് അറവുകാട് ക്ഷേത്ര സന്നിധിയിലെ ഗുരു ക്ഷേത്രത്തിൽ നിന്നും പീത പതാക ഘോഷയാത്ര ആരംഭിക്കും. 4.45 ന് അറവുകാട് ദേവസ്വം പ്രസിഡന്റ് എൻ.ബി. പ്രസന്നൻ പതാക കൈമാറും.5ന് ശാഖ പ്രസിഡന്റ് എം.കെ.അശോകൻ പതാക ഉയർത്തും. 5.30ന് സൗഹൃദ സമ്മേളന ഉദ്ഘാടനം എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിക്കും. എം.കെ.അശോകൻ അദ്ധ്യക്ഷത വഹിക്കും. ചതയദിന മാഹാത്മ്യ പ്രഭാഷണം യോഗം കൗൺസിലർ പി.ടി.മന്മഥൻ നടത്തും. വനിതാസംഘം കേന്ദ്രസമിതി അംഗം തങ്കമണി ഗൗതമൻ സംസാരിക്കും. യൂണിയൻ കൗൺസിലർ കെ.സി.സുനീത്ബാബു സ്വാഗതവും വനിതാസംഘം യൂണിയൻ കമ്മിറ്റി അംഗം സൂര്യ ഷിജി നന്ദിയും പറയും. രാത്രി 8ന് ഗാനോത്സവം.
9ന് രാവിലെ 7ന് ഗുരുപൂജ, ഹോമമന്ത്ര പുഷ്പാഞ്ജലി, തുടർന്ന് ഗുരുദേവ കീർത്തനാലാപനവും സത്സംഗവും. വൈകിട്ട് 4ന് തിരുവാതിരക്കളി, 5ന് സംഘടനാ സമ്മേളനം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജുമായ പി.എസ്.എൻ ബാബു ഉദ്ഘാടനം ചെയ്യും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർമാരായ കെ.സോമൻ,സിബി നടേശ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ എന്നിവർ സംസാരിക്കും. പി.ആർ.പുഷ്ക്കരൻ സ്വാഗതവും ബൈജു ഉൗഞ്ഞാലുപറമ്പ് നന്ദിയും പറയും. രാത്രി 8ന് വേണുനാദം.
10ന് രാവിലെ 7ന് ഗുരുപൂജ,10ന് സുബ്രഹ്മണ്യ കീർത്തന വിവരണം,വൈകിട്ട് 5ന് സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എം.കെ.അശോകൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് കാർഷിക സന്ദേശം നൽകും. അഡ്വ.എ.എം.ആരിഫ് എം.പി ക്യാഷ് അവാർഡ് വിതരണം നടത്തും. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പൻ.ഡി.ഷിമ്മി എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി അനിൽ കോമരംപറമ്പ് സ്വാഗതവും യൂണിയൻ കൗൺസിലർ കെ.സി.സുനീത്ബാബു നന്ദിയും പറയും. ചെണ്ടമേള വിദ്വാൻ സതീശനാശനെ ആദരിക്കും. സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പും നടത്തും. രാത്രി 8ന് കഥാപ്രസംഗം.