ph

കായംകുളം :ചിറക്കടവം റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും മെരിറ്റ് അവാർഡ് വിതരണവും യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹക്കിം മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ചാന്ദ്രയാൻ 3 ദൗത്യ അംഗം കെ.ഷെറിൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രസിസന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എം.ശശികുമാറിനെ ആദരിച്ചു.എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം കായംകുളം ഡിവൈ.എസ്.പി അജയനാഥ് നിർവ്വഹിച്ചു. വേണാട്ടുശ്ശേരിൽ ദേവനന്ദ സ്മാരക പഠനോപകരണ വിതരണം വാർഡ് കൗൺസിലർ ലേഖ സോമരാജൻ നിർവ്വഹിച്ചു. സെക്രട്ടറി കെ.വി.വസന്തരാജൻ, എം.എ.കെ അസാദ്, പി.എസ്.ബേബി, ഭാമിനി സൗരഭൻ ,വാത്തിശേരിൽ മനോഹരൻ,സുരേഷ് ബാബു ,രവീന്ദ്രൻ,അനിൽകുമാർ,താരാ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.