bsn

ഹരിപ്പാട് : മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ താഴെ വീണ് തലയ്ക്ക് പരി​ക്കേറ്റ വീട്ടമ്മ മരി​ച്ചു. പള്ളിപ്പാട് നീണ്ടൂർ നെയ്ശ്ശേരിൽ വിജയൻപിള്ളയുടെ ഭാര്യ മിനി കുമാരി (57) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11ന് നീണ്ടൂർ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി​ പരി​ക്കേറ്റ മി​നി​യെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പി​ന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷി​ക്കാനായി​ല്ല. സംസ്കാരം ഇന്ന് രാവിലെ 11 30ന്. മക്കൾ: വിജിത്ത്. വിഷ്ണു