photo


ആലപ്പുഴ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ജില്ലാതല ക്വിസ് മത്സരം കാർമ്മൽ അക്കാദമി ഹാളിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ പ്രമോദ് മുരളി സമ്മാനദാനം നടത്തി. നൂറനാട് സി.ബി.എം എച്ച്.എസ് ഒന്നാം സ്ഥാനവും കലവൂർ ജി.എച്ച്.എസ് രണ്ടാം സ്ഥാനവും രാമപുരം ജി.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഡപ്യൂട്ടി കമാന്റന്റ് വി.സുരേഷ് ബാബു, കാർമ്മൽ അക്കാദമി എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഫാ. ജോർജ് വെള്ളാനിക്കൽ തുടങ്ങിയവർ സംസാരിച്ചു.