
ചാരുംമൂട്: മറ്റപ്പള്ളി മല സംരക്ഷണ സമരസമിതി നടത്തി വരുന്നസമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നടന്ന സമരത്തിന് ബി. ജെ .പി പാലമേൽ പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നൽകി. തെക്കൻ മേഖല പ്രസിഡന്റ് ജയൻ, ജനറൽ സെക്രട്ടറി അജയകുമാർ, മുൻ മണ്ഡലം കമ്മിറ്റി അംഗം രാജപ്പൻ എന്നിവർ 24 മണിക്കൂർ സമരപന്തലിൽ ഉപവാസമനുഷ്ഠിച്ചു.വൈകിട്ട് 5 ന് സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജി.ശ്യാം കൃഷ്ണൻ, ലീഗൽ സെൽ ജില്ലാ കോ-കൺവീനർ അഡ്വ.പീയൂഷ് ചാരുംമൂട്,പ്രകാശ് പള്ളിക്കൽ, മണികണ്ഠൻ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, അജിത് ശ്രീപാദം, ചലച്ചിത്ര സംവിധായകൻ നൂറനാട് രാമചന്ദ്രൻ, സംയുക്ത സമരസമിതി നേതാവ് പ്രഭ.വി. മറ്റപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.