
അമ്പലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അമ്പലപ്പുഴ റെയ്ഞ്ചിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടന്നു വന്ന ഇസ്ലാമിക കലാ,സാഹിത്യ മത്സരങ്ങൾ സമാപിച്ചു. നീർക്കുന്നം ഇജാബ മസ്ജിദിന്റെ കീഴിലുള്ള സി .എം. എം. എച്ച് മദ്രസ്സ 335 പോയിന്റ് നേടി ഓവറോൾ കിരീടം കരസ്ഥമാക്കി. എ. എം ആരീഫ് എം. പി സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ഇ. എസ് .ഹസ്സൻ ഫൈസി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സയ്യിദ് അബ്ദുള്ള തങ്ങൾ ദാരിമി അൽ ഹൈദറോസി അദ്ധ്യക്ഷത വഹിച്ചു. നീർക്കുന്നം കിഴക്കേ മുസ്ലിം ജമാഅത്ത് ഖത്തീബ് നുജുമുദ്ധീൻ ഫാളിലി പ്രാർത്ഥന നടത്തി.