
പൂച്ചാക്കൽ: അരൂക്കുറ്റി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക, മെഡിക്കൽ ഓഫീസറുടെ അനാസ്ഥ അവസാനിപ്പിക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വടുതല ജെട്ടി രാജീവ് ഗാന്ധി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. വായനശാല പ്രസിഡന്റ് എം.എ.നിധീഷ് ബാബു, കെ.പി.കബീർ, എ.എസ്.മൂസ, വി.പി.റഹിം, അൽത്താഫ്, സി.എസ്.നജീബ്, ഷമീർ, ഇസ്ഹാഖ്, എ.പി തുഫൈൽ ,ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാമെഡിക്കൽ ഓഫീസറുടെ ടെക്‌നിക്കൽ അസി. ജയപ്രസാദ്, മെഡിക്കൽ ഓഫീസർ ഡോ.സേതുമാധവൻ എന്നിവരുമായുള്ള ചർച്ചയിൽ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി വായനശാല ഭാരവാഹികൾ പറഞ്ഞു.